ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം. പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ പച്ച ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു.

റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മോഷണശ്രമത്തിന് പോലീസ് കേസെടുത്തു. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ഊര്‍ജിത ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ഏപ്രിലിൽ മലപ്പുറം മഞ്ചേരിയിൽ എടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയെ പോലീസ് പിടികൂടിയിരുന്നു. മറ്റൊരു കേസിലെ സിസിടവി ദൃശ്യങ്ങള്‍ ഒത്തുനോക്കിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. മഞ്ചേരി മഞ്ഞപ്പറ്റ തോട്ടുപൊയിൽ ചെറാകുത്ത് സബ്‌സ്റ്റേഷനു സമീപം താമസിക്കുന്ന ഫായിസിനെയാണ് (27) മഞ്ചേരി എസ്‌ഐ ജസ്റ്റിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

0
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി...

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....