ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ തിരുത്തി തട്ടിപ്പ് ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ലോട്ടറി ടിക്കറ്റിന്‍റെ അവസാന നമ്പര്‍ ലെഡ് പെന്‍സില്‍ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്തയാൾ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന്‍റെ പിടിയില്‍. കൊല്ലം പുനലൂര്‍ സ്വദേശ് ഷാജ് (56) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ 13 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂര്‍ മാഞ്ചിറ റോഡില്‍ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്‍റെ പരാതിയിലാണ് അറസ്റ്റ്. സമാന കേസില്‍ കാലടി പോലീസാണ് പ്രതിയെ ആദ്യം അറസ്റ്റ് ചെയ്തത്. വെളുത്ത കാറിലെത്തി ലോട്ടറി ടിക്കറ്റ് തിരുത്തി തട്ടിപ്പ് നടത്തി എന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. എന്നാല്‍ പ്രതിയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കാറിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരം ലഭിച്ചത്.

കൊല്ലം ജില്ലയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് പ്രതി കാറില്‍ ഇന്ധനം നിറച്ചതായി കണ്ടെത്തി. ഇവിടെ ഇന്ധനത്തിന്റെ പണം ഗൂഗിള്‍ പേ വഴി നല്‍കിയതും അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ ഡിജിറ്റല്‍ ഇടപാടിന്റെ വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഗുരുവായൂര്‍ എസി പി എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍, ടെമ്പിള്‍ പോലീസ് എസ് എച്ച് ഒ കെ ജി ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കാലടിയില്‍ നിന്നും ഷാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായരേഖകളിൽ ക്രമക്കേട് ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്

0
മുംബൈ : പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ...

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...