മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ് ചുമത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്. കേസിൽ രണ്ടാമതായി അറസ്റ്റിലായ ആലപ്പുഴയിലെ കോളേജ് വിദ്യാർഥിയായ സനീഷ്, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചതായി പോലീസ് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ ബി.എം.സി കോളേജ് വിദ്യാർഥി ശ്രീഹരി തയാറാക്കിയ മോർഫ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് സനീഷ് ഈ പെയ്ഡ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത്. തുടക്കത്തിൽ 1500-ഓളം പേരുള്ള ഒരു പ്രമോഷൻ ഗ്രൂപ്പിലാണ് ഇയാൾ ഈ ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. കൂടുതൽ അശ്ലീല സ്വഭാവമുള്ള ചിത്രങ്ങൾ വേണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പരസ്യം നൽകിയ ശേഷമാണ് സനീഷ് പ്രത്യേക പെയ്ഡ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈ ഗ്രൂപ്പിലേക്ക് ആളുകളെ ചേർക്കുന്നതിനായി ഒരാളിൽനിന്ന് 250 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇത്തരത്തിൽ 12 പേരെ ഗ്രൂപ്പിൽ ചേർത്തതായും പോലീസ് പറഞ്ഞു.

പ്രതികളായ ശ്രീഹരിയും സനീഷും തമ്മിൽ നേരിട്ട് പരിചയമില്ലെന്നാണ് വിവരം. ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവർ തമ്മിൽ ബന്ധപ്പെട്ടിരുന്നത്. പണം ഈടാക്കുന്നതിനായി സനീഷ് ഉപയോഗിച്ച ക്യു.ആർ കോഡ് അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പോലീസ് കണ്ടെടുത്തു. പരിശോധനയിൽ സനീഷിന്റെയും ശ്രീഹരിയുടെയും മൊബൈൽ ഫോണുകളിൽ ചൈൽഡ് പോർണോഗ്രാഫി ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ നിലവിൽ സനീഷ് മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അറസ്റ്റിലായ സനീഷിനെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം പ്രതിയായ ശ്രീഹരിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്തുവരികയാണ്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഗ്രൂപ്പിൽ അംഗങ്ങളായ മറ്റുള്ളവരെ കണ്ടെത്താനും കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് പോലീസ് ശ്രമിക്കുന്നത്. വരുംദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...