വീ​ണ്ടും എടിഎം ക​വ​ര്‍​ച്ച ; ത​ട്ടി​പ്പ് ജൂ​ണ്‍ 28, ജൂ​ലൈ 28 ദി​വ​സ​ങ്ങ​ളി​ല്‍

For full experience, Download our mobile application:
Get it on Google Play

പു​തു​ക്കാ​ട് : വീ​ണ്ടും എടിഎം ക​വ​ര്‍​ച്ച. ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ​യാ​യി 1.74 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. എ​സ്​ബി​ഐ തൊ​റ​വ് ശാ​ഖ​യു​ടെ എ​ടി​എം സെ​ന്‍റ​റി​ലാ​ണു ക​വ​ര്‍​ച്ച.​ ബാ​ങ്ക് അ​ധി​കൃ​തര്‍ സിസിടി​വി ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം പു​തു​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എടിഎ​മ്മി​ല്‍ പ​ണം നി​ക്ഷേ​പി​ക്കു​ന്ന കൗ​ണ്ട​റി​ല്‍ നി​ന്നാ​ണ് പ​ണം ത​ട്ടി​യി​രി​ക്കു​ന്ന​ത്. തു​ക നി​ക്ഷേ​പി​ച്ചശേ​ഷം മെ​ഷീ​നി​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യാ​ണു ത​ട്ടി​പ്പെ​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് എ​സ്​എ​ച്ച്‌ഒ യു.​എ​ച്ച്‌. സു​നി​ല്‍​ദാ​സ് പ​റ​ഞ്ഞു.

ജൂ​ണ്‍ 28, ജൂ​ലൈ 28 ദി​വ​സ​ങ്ങ​ളി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് പു​തു​ക്കാ​ട് പോ​ലീ​സ് ചൊ​വ്വാ​ഴ്ച കേ​സ് ര​ജി​സ്റ്റര്‍ ചെ​യ്തു. ഇ​തേ രീ​തി​യി​ല്‍ ത​ട്ടി​പ്പു​ക​ള്‍ മ​റ്റി​ട​ങ്ങ​ളി​ല്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നു ബാ​ങ്ക് അ​ധി​കൃ​ത​രും പോ​ലീ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മാ​സ​ങ്ങ​ള്‍​ക്കു മു​ന്പ് പു​തു​ക്കാ​ട് ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പ​ത്തെ മ​റ്റൊ​രു എടി​എം കൗ​ണ്ട​റി​ലും ക​വ​ര്‍​ച്ച ന​ട​ന്നി​രു​ന്നു. അ​ന്ന് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ടു​പേ​രാ​ണു പി​ടി​യി​ലാ​യ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ദില്ലി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...

വടകരയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

0
വടകര: വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു....

റീയാക്ടിൻ പ്ലസ് മരുന്നിന്റെ നിർമ്മാണത്തിൽ ഗുരുതര വീഴ്ച; സിപ്ലയുടെ പൂനെ യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കി

0
ന്യൂഡൽഹി :ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സിപ്ല ഫാർമ ആൻഡ് ലൈഫ്...

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...