ബൈക്കിൽ കറങ്ങി നടന്ന് സ്ത്രികളെ ഉപദ്രവിച്ചിരുന്ന യുവാവ് തിരുവല്ലയില്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബൈക്കിൽ യാത്ര ചെയ്ത് വഴിയാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്ന യുവാവ് പിടിയിൽ. ചെങ്ങന്നൂർ ചെറിയനാട് തേൻകുളത്തിൽ നിതിൻ ബാബുവാണ് അറസ്റ്റിലായത്. തിരുവല്ല മതിൽഭാഗം സ്വദേശിനിയായ പതിനേഴുകാരിയെ ഉപദ്രവിച്ച കേസിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്ന നിതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെരിങ്ങരയിൽ നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ ബൈക്ക് ഉപേക്ഷിച്ച് ഓടിയ ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു. പുളിക്കീഴ് പോലീസ് നിതിനെ തിരുവല്ല പോലീസിന് കൈമാറി. സ്ത്രീ പീഡനം ഉൾപ്പെടുന്ന 354 എ വൺ വകുപ്പിൽ പ്രതിയെ റിമാൻഡ് ചെയ്തു.

കെട്ടിട നിർമാണ തൊഴിലാളിയായ നിതിൻ രാവിലെ ജോലിക്ക് വരും വഴിയും വൈകിട്ട് തിരികെ മടങ്ങും വഴിയുമാണ് റോഡിലൂടെ തനിച്ചു നടന്നു പോകുന്ന സ്ത്രീകൾക്കു നേരെ അതിക്രമം കാട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നുകൾക്ക് ഇയാൾ അടിമയാണെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ബൈക്കിന്റെ പിന്നിലും മുന്നിലും വ്യത്യസ്ത നമ്പരുകളാണ് . ബൈക്കും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....