ഇന്റര്‍ പോള്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച മൂന്നു ശ്രീലങ്കക്കാര്‍ കൊച്ചിയില്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്റര്‍പോളിന്റെ ലുക്കൗട്ട് നോട്ടീസുള്ളതായി സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശികളായ മൂന്നുപേരെ രണ്ടിടത്തുനിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. അങ്കമാലി കിടങ്ങൂര്‍ കപ്പേള കവലയില്‍ ആക്സിലീയം സ്കൂളിന് സമീപം വാടകക്ക് താമസിച്ചിരുന്ന സുരേഷ് രാജയെയും നെടുമ്പാശ്ശേരി അത്താണി എയര്‍പോര്‍ട്ട് റോഡില്‍ പെട്രോള്‍ പമ്പിന് സമീപം വാടകക്ക് താമസിച്ചുവന്ന രമേശ്, ശരവണന്‍ എന്നിവരെയുമാണ് മിന്നല്‍ പരിശോധനയില്‍ ആന്റി  ​ടെററിസ്റ്റ്  സ്​ക്വാഡും ഐ.ബിയും തമിഴ്നാട് ക്യു ബ്രാഞ്ച് വിഭാഗവും ചേര്‍ന്ന് അറസ്റ്റ്  ചെയ്തത്.

ഇവര്‍ക്കൊപ്പം സുഹൃത്തുക്കളും ഉള്‍പ്പെടുന്നതായാണ് അറിയുന്നത്. കിടങ്ങൂരില്‍ 25,000 രൂപ പ്രതിമാസ വാടകക്കും നെടുമ്പാശ്ശേരിയില്‍ 20,000 രൂപ വാടകക്കുമാണ് വീടുകളെടുത്ത് ഇവര്‍ കുടുംബസമേതം താമസിച്ചിരുന്നത്. സംശയം തോന്നാത്തവിധം സ്വദേശികളെപ്പോലെയാണ് ഇവിടെ കഴിഞ്ഞിരുന്നത്.  ഇവര്‍ക്കെതിരെ ഇന്റര്‍പോളിന്റെ  ലുക്ക്‌ഔട്ട് നോട്ടീസുണ്ടായിരുന്നതായി അറിയുന്നു. രണ്ടിടത്തും ഒരേ സമയമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റെയ്​ഡ്​ നടത്തിയത്​. എന്താണ് സംഭവമെന്നറിയാതെ ജനങ്ങളും പ്രദേശത്ത് തടിച്ചുകൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...