യാത്രക്കാര്‍ക്ക് അപകട ഭീഷണിയായി വളര്‍ത്ത് മൃഗങ്ങളുടെ സൈര്യ വിഹാരം അട്ടച്ചാക്കല്‍ – ചെങ്ങറമുക്ക് റോഡില്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കല്‍ – ചെങ്ങറമുക്ക് റോഡില്‍ കയറുരിവിട്ട വളര്‍ത്ത് മൃഗങ്ങളുടെ സൈര്യ വിഹാരം വര്‍ദ്ധിച്ചതോടെ യാത്രക്കാരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുന്നു.
25 കോടിയിലേറെ രൂപാ മുടക്കി ഉന്നത നിലവാരത്തില്‍ ടാര്‍ ചെയ്ത ഈ പാതയില്‍ ഗതാഗതത്തിരക്ക് ഏറിയിട്ടുണ്ട്. വടശേരിക്കര , റാന്നി, മലയാലപ്പുഴ, പെരുനാട്, എന്നീ പ്രദേശങ്ങളില്‍ നിന്ന് കോന്നിയിലെത്താന്‍ ഈ പാത ഇപ്പോള്‍ നിരവധിപേര്‍ എളുപ്പവഴിയായി ഉപയോഗിച്ചുവരുകയാണ്.

പുതുക്കുളം മുതല്‍ ചെങ്ങറ വരെയുള്ള ഹാരിസണ്‍ മലയാളം കമ്പനി വക തോട്ടത്തിലെ റോഡിലാണ് ആടുമാടുകള്‍ തീറ്റയെടുത്ത ശേഷം വിശ്രമിക്കുന്നത്. റബ്ബര്‍ തോട്ടത്തിലെ ഏത് വളവുകള്‍ക്കപ്പുറവും കന്നുകാലി ഉറപ്പെന്ന ചിന്തയില്‍ വണ്ടിയോടിച്ചിലെങ്കില്‍ അപകടം സംഭവിക്കാം. ഗതാഗതം കാര്യമായി ഇല്ലാത്ത കാലത്ത് വഴിയില്‍ കിടന്ന് വര്‍ഷങ്ങളായുള്ള പരിചയമാവാം ഹോണ്‍ എത്രയടിച്ചാലും ഇവ റോഡില്‍ നിന്ന് മാറാറില്ല . സമീപത്തുള്ള സ്വകാര്യ കൃഷിയിടങ്ങളിലെ വിളകളും ഇവ നശിപ്പിക്കാറുണ്ട് .

തോട്ടത്തിലെ കൈത കൃഷികാര്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് വൈദ്യുതി വേലി സ്ഥാപിച്ചതുമൂലം കടവുപുഴ ആറു നീന്തികടന്നാണ് പശുക്കള്‍ കടവുപുഴയിലെത്തി കൃഷികള്‍ തിന്നുന്നത്. പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് അലഞ്ഞുതിരിയുന്ന ആടുമാടുകളെ പിടിച്ചെടുത്ത് ലേലം ചെയ്യാന്‍ തദേശസ്വയംഭരണ സ്ഥാപനത്തിന് അധികാരമുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ കോടതിയെ സമീപിക്കാനും ഒരുപറ്റം ചെറുപ്പക്കാര്‍ ഒരുങ്ങുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...