തെരുവുനായ ശല്യത്തിനെതിരെ നടപടിയുമായി പത്തനംതിട്ട നഗരസഭ ; ഇന്ന് 29 നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയില്‍ തെരുവുനായ ശല്യം രൂക്ഷമാകുകയും നിരവധി പേര്‍ക്ക് നായകളുടെ കടിയേല്‍ക്കുകയും ചെയ്തതോടെ ഇവയെ പിടിക്കാനും വന്ധ്യംകരണത്തിനുമായി നഗരസഭ നടപടി സ്വീകരിച്ചുതുടങ്ങി. കാല്‍നട യാത്രക്കാര്‍ക്കുനേരെ തെരുവു നായ്ക്കളുടെ ആക്രമണം രൂക്ഷമായത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് തെരുവുനായക്കളെ അടിയന്തരമായി പിടികൂടി വന്ധ്യംകരിക്കാന്‍ നടപടിയായത്.

ഇന്ന് (ചൊവ്വ) 29 നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തി. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തിയിരുന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് തെരുവ് നായ്ക്കളുടെ എണ്ണം നഗരത്തില്‍ ഏറിവരുന്നത്. കഴിഞ്ഞവര്‍ഷം ഈ പദ്ധതിക്കായി നാല് ലക്ഷം രൂപ വക മാറ്റിയിരുന്നു മുന്‍ വര്‍ഷത്തെ ബാക്കി വന്ന 60,000 രൂപയും ചേര്‍ത്ത് 212 നായ്ക്കളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ഒരു നായെയെ പിടികൂടി വന്ധ്യംകരണത്തിന് വിധേയമാക്കുന്നതിന് 2100 രൂപ ഡി.എം.സിക്ക് നഗരസഭ അടയ്‌ക്കേണ്ടതുണ്ട്. ഈ വര്‍ഷവും ഇതേ പദ്ധതിക്കായി 4 ലക്ഷം രൂപ വക മാറ്റിയിട്ടുണ്ട്. ഇന്നുമുതല്‍ മുതല്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ശസ്ത്രക്രിയ നടത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.അജിത് കുമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....