പൈപ്പ് പൊട്ടൽ ; 17 കോടിയുടെ അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡ് തകരുന്നു – ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിലെ നിരന്തര പൈപ്പ് പൊട്ടൽ റോഡ് തകർച്ചക്ക് കാരണമാകുന്നു. എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച പതിനേഴു കോടി രൂപ വിനിയോഗിച്ചാണ് ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

പതിനേഴു കോടി രൂപയിൽ 14.6 കോടി രൂപ ആധുനിക രീതിയിലുള്ള ടാറിങ്ങിനും എഴുപത്തിയേഴുലക്ഷം രൂപ വാട്ടർ അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കും എട്ടുലക്ഷം രൂപ കെ.എസ്.ഇ.ബി നിർമ്മാണ പ്രവർത്തനങ്ങൾക്കും ആയിരുന്നു നീക്കി വെച്ചത്. പതിമൂന്ന് കിലോമീറ്റർ ദൂരമായിരുന്നു ടാർ ചെയ്തത്. ടാറിങ് ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞപ്പോള്‍ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ അടിക്കടി പൊട്ടുകയാണ്‌. ഇതുമൂലം കോടികള്‍ ചെലവഴിച്ച് പുതിയതായി നിര്‍മ്മിച്ച ഈ റോഡ്‌ തകരുകയാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് റോഡ്‌ തകരുവാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഗുണമേന്മ ഇല്ലാത്ത പൈപ്പുകളാണ് വാട്ടർ അതോറിറ്റി നിർമ്മാണ പ്രവർത്തങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നതെന്നും ഇതിനാലാണ് പൈപ്പുകൾ അടിക്കടി പൊട്ടി പോകുന്നതെന്നും ആരോപണമുണ്ട്. റോഡിൽ പൈപ്പ് പൊട്ടൽ രൂക്ഷമായതോടെ കുറച്ച് നാളുകൾക്ക് മുൻപ് മാത്രം ചെയ്ത ടാറിങ് ഇപ്പോൾ പൊളിഞ്ഞുതുടങ്ങിയിരിക്കുകയാണ്. ശബരിമല മണ്ഡല കാലത്ത് ഉൾപ്പെടെ നിരവധി അയ്യപ്പ ഭക്തരാണ് ഇതേ റോഡുവഴി വടശേരിക്കരയിലെത്തി ശബരിമലയിലേക്ക് പോകുന്നത്. വാട്ടർ അതോറിറ്റി അറ്റകുറ്റപണികൾ നടത്തി ഗുണമേൻമയുള്ള പൈപ്പ് ലൈനുകൾ സ്ഥാപിച്ച് പൈപ്പ് പൊട്ടൽ ഒഴിവാക്കിയെങ്കിൽ മാത്രമേ റോഡ് തകർച്ച പരിഹരിക്കുവാൻ സാധിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...