തിരുവല്ലയിൽ ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ആംബുലൻസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ രണ്ടു പ്രതികളെ പോലീസ് പിടികൂടി. തിരുവല്ല മഞ്ഞാടിയിലെ സ്വകാര്യ ആംബുലൻസ് ഡ്രൈവറായ രാജപ്പനെ ആക്രമിച്ച സംഭവത്തിലാണ് നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ കല്ലൂപ്പാറ കടമാങ്കുളത്ത് വീട്ടിൽ ബിബിൻ (22), കല്ലൂപ്പാറ ചാമക്കുന്ന് വീട്ടിൽ ഡോൺ എന്ന് വിളിക്കുന്ന സുനിൽ (32) എന്നിവരെ തിരുവല്ല പോലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം 15-ാം തീയതി പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രാജപ്പൻ മൂന്നാഴ്ചക്കാലത്തോളം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ പ്രത്യേക അന്വേഷണ സംഘമാണ് പിടി കൂടിയത്.

തിരുവല്ല സി ഐ വിനോദ്, എസ് ഐ അനീസ്, എ എസ് ഐഎഅനിൽ സി പി ഒമാരായ മനോജ്, വിഷ്ണു, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ ഒരാളുമായി നിലനിന്നിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...