സെക്രട്ടറിയേ‌റ്റിലെ തീപിടുത്തo ; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകള്‍ നശിപ്പിക്കുന്നു : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടറിയേ‌റ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തില്‍ സര്‍ക്കാരിനെതിരെ മ‌റ്റൊരു ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തീപിടുത്തം ഷോര്‍ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനു പിറകെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരു ഐ.ജി സെക്രട്ടറിയേ‌റ്റിലെ ഫോറന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശാസിച്ചു. മുന്‍പ് ഒരുകാലത്തും ഉണ്ടാകാത്ത സംഭവമായ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് ഐ.ജി തന്നെ മാ‌റ്റിവെയ്‌പ്പിച്ചതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സെക്രട്ടറിയേ‌റ്റില്‍ തീ വെച്ചത് ആരാണ്? തീപിടുത്തവുമായി ബന്ധപ്പെട്ട തെളിവുകളെ അട്ടിമറിക്കാന്‍ നടന്ന വലിയൊരു ശ്രമമാണ് നടന്നതെന്നും പക്ഷപാത രഹിതമായി പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ഉദ്യോഗസ്ഥരെ ശാസിക്കാന്‍ ഐ.ജിയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരത്തില്‍ സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയെ നശിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കൃത്രിമ രേഖയുണ്ടാക്കാനും നീതിന്യായ വ്യവസ്ഥയ്‌ക്കും ഈ ഉദ്യോഗസ്ഥര്‍ ഭീഷണിയാണ്.

തീപിടുത്തമുണ്ടായ ഉടന്‍ ജനപ്രതിനിധികളെ കടത്തിവിടാതെ അവിടെ ചീഫ് സെക്രട്ടറി നേരിട്ടെത്തി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തെളിവുകള്‍ നശിപ്പിക്കുന്നു. ഇതിന് അദ്ദേഹം ഡി.ജി.പിയും ചീഫ് സെക്രട്ടറിയെയും ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...