ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി മടങ്ങവെ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം ; സംഭവം കാട്ടാക്കടയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി മടങ്ങിയ അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണം. പൂവച്ചല്‍ കുറകോണം സ്വദേശിനി ബബിതക്കും മകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കാട്ടാക്കടയില്‍ എത്തിയ ഇവര്‍ പൂവച്ചല്‍ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാല്‍ കാല്‍നടയായി വരികെയായിരുന്നു. പൂവച്ചല്‍ പുന്നാംക്കരിക്കകം വളവില്‍ വച്ച് ബൈക്കില്‍ എത്തിയ രണ്ടു യുവാക്കള്‍ ബബിതയോടെ കൂടെ വരാനും അഞ്ഞൂറ് രൂപ നല്‍കാം എന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ യുവാക്കളെ ചീത്ത വിളിച്ചു. ശേഷം യുവാക്കള്‍ മടങ്ങിപ്പോയി തിരികെ എത്തി ബബിതയുടെ നാഭിക്ക് തൊഴിക്കുകയും ചെയ്തു.

ഇതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയിലേക്കു പാഞ്ഞു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ പോലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന ഇരുവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം ബബിതയെയും മകളെയും യുവാക്കള്‍ പിന്തുടര്‍ന്നിരുന്നതായി ബബിത പറഞ്ഞു. വിതുര സ്വദേശികള്‍ ആണെന്നാണ് ബൈക്ക് യാത്രികരായ ഇവര്‍ പോത്തോന്‍കോട് ഉള്ള സുഹൃത്തിനു കാശ് കൊടുക്കാന്‍ പോയതാണ് എന്നും കാട്ടാക്കടയില്‍ മദ്യപിക്കാനാണ് വന്നത് എന്ന് പോലീസിനോടും നാട്ടുകാരോടും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....