മൃഗവളർത്തൽ കേന്ദ്രത്തിൽനിന്ന് 85 ചാക്ക് അരിയും ഗോതമ്പും പിടികൂടി ; റേഷൻ സാധനങ്ങളെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ : സ്വകാര്യ ഉടമസ്ഥതയിലുള്ള മൃഗവളർത്തൽ കേന്ദ്രത്തിൽനിന്ന് 85 ചാക്ക് അരിയും ഗോതമ്പും ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ പിടികൂടി സീൽ ചെയ്തു. ഏരൂർ തുമ്പോട്ട് പ്രവർത്തിക്കുന്ന ഫാമിനോട് ചേർന്ന ഗോഡൗണിൽ നിന്നാണ് റേഷൻ സാധനങ്ങളെന്ന് തോന്നിക്കുന്ന അരിയും ഗോതമ്പും പിടികൂടിയത്.

സിവിൽ സപ്ലൈസ് അധികൃതർക്ക് ലഭിച്ച വിവരത്തെതുടർന്നാണ് ജില്ല സപ്ലൈ ഓഫിസർ ഗംഗാദേവിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഗോഡൗണിൽ 88 പ്ലാസ്റ്റിക് ചാക്കുകളിലായാണ് അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്.

റേഷനരിയോട് സാമ്യമുള്ള, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള അരിയും ഗോതമ്പുമാണ് പിടികൂടിയത്. വസ്തുക്കളുടെ അളവ് രേഖപ്പെടുത്തി സാമ്പിൾ ശേഖരിച്ച ശേഷം സീൽ ചെയ്തു. ഫാം ഉടമക്ക് നോട്ടീസ് നൽകി. കൂടുതൽ പരിശോധക്ക് ശേഷമേ റേഷനരിയാണോയെന്ന് വ്യക്തമാകൂ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

0
മലപ്പുറം: പാണക്കാട് എടായിപ്പാലത്തുണ്ടായ മണ്ണിടിച്ചിലിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന നടപടികൾ...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

അപകീർത്തികരമായ ലൈവ് സ്ട്രീമിങ് ; രണ്ട് പേർക്കെതിരെ കർശന നടപടിസ്വീകരിച്ച് യുഎഇ ദേശീയ മാധ്യമ...

0
ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ്...

ഉദയനിധി സ്റ്റാലിന്റെ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് എജി ഹൈക്കോടതിയിൽ

0
ചെന്നൈ: നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി...