കൊച്ചിയിൽ പൊലീസിന് നേരെ യുവാക്കളുടെ ആക്രമണം : തൃക്കാക്കര സിഐയുടെ കൈക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയ യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കൊച്ചിയിൽ ആക്രമണം. മരോട്ടിച്ചോടിൽ നടന്ന സംഭവത്തിൽ തൃക്കാക്കര സിഐ വിമോദിന്റെ കൈക്ക് പരിക്കേറ്റു. സിഐയുടെ വിരലിന് പൊട്ടലുണ്ടെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ സിഐയെയും സംഘത്തെയും യുവാക്കൾ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് വാഹനത്തിന് മുൻപിൽ നിന്ന് പരാക്രമം നടത്തിയ യുവാക്കൾ, “നിങ്ങൾ ജനങ്ങളുടെ സർവന്റ്സ് ആണ്, ഞങ്ങൾ അടക്കുന്ന നികുതി പൈസ കൊണ്ടല്ലേ നിങ്ങൾ ഭക്ഷണം കഴിക്കുന്നത്” എന്ന് ആക്രോശിച്ചതയാണ് റിപ്പോർട്ട്.

പൊലീസിനെ അവിടെ നിന്ന് പോകാൻ അനുവദിക്കാതെ തടഞ്ഞുനിർത്തുകയും പ്രശ്നം പരിഹരിച്ചിട്ട് പോയാൽ മതി എന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സമീപത്തെ മാളിൽ ജോലി ചെയ്യുന്നവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ഇവർ മദ്യപിച്ചിരുന്നതായും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...