പി എം ആര്‍ഷോയും കെ വിദ്യയും വിവാഹിതരാകുന്നു

For full experience, Download our mobile application:
Get it on Google Play

കാസർകോട്: എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം. സാമൂഹ്യ മാധ്യമങ്ങളിൽ ഇരുവരും സജീവമാണെങ്കിലും വിവാഹ കാര്യം ഇതുവരെ പങ്കുവെച്ചിട്ടില്ല. തൃക്കരിപ്പൂര്‍ സ്വദേശിനിയാണ് വിദ്യ. അധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ച കേസിലെ പ്രതിയായതോടെ വലിയ വിമർശനങ്ങളും കേസും വിദ്യ നേരിടേണ്ടി വന്നിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആര്‍ഷോ സിപിഎം ജില്ലാ കമ്മിറ്റിയില്‍ അംഗമാണ്. ആര്‍ഷോയുടെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. ഉന്നത ഇടതുനേതാക്കള്‍ വരെ ആര്‍ഷോയെ തള്ളിപ്പറഞ്ഞ സാഹചര്യങ്ങളും നിരവധിയാണ്. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്നു ആർഷോ. പിന്നീട് പഠനം മതിയാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേരള സർവകലാശാലാ സെനറ്റ് തിരഞ്ഞെടുപ്പിനെത്തുടർന്ന് എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്റെ സാഹചര്യത്തിൽ പ്രതികരണവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ രംഗത്ത് എത്തിയിരുന്നു . ‘ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവാ. ഞങ്ങൾ തെരുവിലുണ്ടാകും. നമുക്ക് കാണാം’, എന്നാണ് ആർഷോ ഫെയ്സ്ബുക്കിൽ കുറിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....