മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് സാരമായ പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് സാരമായി പരിക്കേറ്റു. കോഴിക്കാട് നാദാപുരത്താണ് സംഭവമുണ്ടായത്. ചേലക്കാട് സ്വദേശികളായ കോരപ്പുറത്ത് വീട്ടില്‍ കണ്ണന്‍(71), ഭാര്യ ദേവി(60) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മരുമകളായ നീതു ഭര്‍തൃപിതാവിനെയും മാതാവിനെയും ക്രൂരമായി അക്രമിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ വെച്ച് കണ്ണനെ തടഞ്ഞുവെച്ച നീതു, കൈയിലുണ്ടായിരുന്ന കത്തികൊണ്ട് ചെവിയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇതിനുപിന്നാലെ ഭര്‍തൃമാതാവായ ദേവിയെ കുളിമുറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച നീതു, ദേവിയുടെ തല തറയിലെ ടൈലിന്റെ കോണില്‍ ഇടിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കോച്ചിംഗ് സെന്ററിലെ അപകടം : വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന്...

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ്...

തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ചേർത്തല: തണ്ണീർമുക്കത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തണ്ണീർമുക്കം പഞ്ചായത്ത് 14-ാം...

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് കേരളം നിലപാട് പുനഃപരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

0
ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലെ...

വിഭാഗീയ നീക്കം തടയാൻ സിപിഎം ; വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതാക്കളെ നേരിൽ...

0
കോഴിക്കോട്: വിശാല സംസ്ഥാന സമിതിയിൽ വിഭാഗീയ നീക്കങ്ങൾ ഒഴിവാക്കാനുള്ള തിരക്കിട്ട...