രാത്രി ആളില്ലാത്ത വീട്ടിൽക്കയറി അക്രമം ; പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : രാത്രി ആളില്ലാത്ത വീട്ടിൽക്കയറി ടി.വിയും ഫാൻ, വൈദ്യുതി മീറ്റർ എന്നിവയും വീട്ടുപകരണങ്ങളും അടിച്ചു തകർത്ത സംഭവത്തില്‍ മൂന്നു ദിവസത്തിനു ശേഷം പോലീസ് നടപടി തുടങ്ങി. ചെങ്ങന്നൂർ നൂറ്റവൻ പാറ വടക്കേ ചരുവിൽ എൻ.ബാലകൃഷ്ണ (65) ന്റെ വീട്ടിലാണ് അക്രമി അഴിഞ്ഞാടി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്.

ബാലൻ ചെങ്ങന്നൂർ പോലീസിൽ നേരിട്ടെത്തി രണ്ടു തവണ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ഇതിനിടെ കെ.എസ്.ഇ.ബി.ജീവനക്കാരെത്തി പൊട്ടിപ്പൊളിഞ്ഞ മീറ്ററിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. എന്നാൽ സ്ഥലം സന്ദർശിക്കാനോ പ്രതിയെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചെങ്ങന്നൂർ പോലീസ് തയ്യാറായില്ല. പോലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് നവമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ഇന്ന് ബാലകൃഷ്ണന്റെ വീട് പോലീസ് സന്ദര്‍ശിക്കാനും മൊഴിയെടുക്കാനും തയ്യാറായത്.

കുറച്ചു കാലമായി ഒറ്റയ്ക്ക് കഴിയുന്ന ഇദ്ദേഹത്തിന് ശരീരിക ബുദ്ധിമുട്ടുകൾ വന്നതോടെ അല്പം അകലെയുള്ള സഹോദരിയുടെ വീട്ടിലാണ് അന്തി ഉറക്കം. നിലവിൽ സഹോദങ്ങളുടെ സംരക്ഷണയിലുമാണ്. ബാലൻ വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. വീടിനു മുൻവശം പ്രധാന വാതിലിനോടു ചേർന്ന ഭിത്തിയിലെ വൈദ്യുതി മീറ്റർ അടിച്ചു തകർത്ത നിലയില്‍ കാണപ്പെട്ടു.

തുടർന്ന് നടത്തിയ പരിശോധനയിൽ വീടിന്റെ പുറകുവശത്തെ വാതിലിന്റെ കതക് ഇളക്കി മാറ്റിയ നിലയിലും അടുക്കളയിലുണ്ടായിരുന്ന കലവും ചട്ടിയും മറ്റു പാത്രങ്ങളും അകത്തെ മുറിയിലുണ്ടായിരുന്ന ടി.വി, ടേബിൾ ഫാൻ എന്നിവയും അടിച്ചുടച്ചിട്ടിരിക്കുന്നതുമാണ് കണ്ടത്. വാർക്ക വീടിനു മുകളിലായിരുന്നു ഡിഷ്ആന്റിന വളച്ച് തിരിച്ച് മടക്കിയിരിക്കുന്നു. തുടർന്ന് പോലീസിലും കെ.എസ്.ഇ.ബി അധികാരികളേയും വിവരം വിളിച്ച് അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബദരീനാഥ് സംഭാവനക്കൊള്ള : ക്ഷേത്ര സമിതി ചെയർമാന്റെ പിഎ പ്രമോദ് നൗട്ടിയാൽ അറസ്റ്റിൽ

0
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക എണ്ണലുമായി ബന്ധപ്പെട്ട സാമ്പത്തിക...

എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന പരിപാടിയിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ...

0
പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിൽ...

തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം മാത്രമല്ല നേതാക്കൾക്ക് വ്യക്തിപരമായും പിഴവുണ്ടെന്ന സന്ദേശം നല്കി സിപിഎം

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകനത്തിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം...

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ ബേബിക്ക് കത്ത്

0
തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം...