മദ്യം ചോദിച്ചത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മദ്യം ചോദിച്ചത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിൽ ആക്രമണം. വധശ്രമം ഉള്‍പ്പെടെ പതിനാറ് ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റില്‍. പെരിഞ്ഞനം കോവിലകം സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ സുജിത്തിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏഴാം തിയതി വൈകീട്ടാണ് സംഭവമുണ്ടായത്. പെരിഞ്ഞനം കോവിലകം സ്വദേശി തറയില്‍ വീട്ടില്‍ ചന്ദ്രനോട് മദ്യം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ കരുവത്തി സ്‌കൂളിന് മുന്‍വശം വെച്ച് ചന്ദ്രനെ അസഭ്യം പറഞ്ഞ് തടഞ്ഞ് നിറുത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ചന്ദ്രന്റെ നഷ്ടപ്പെട്ട കണ്ണട നോക്കാന്‍ ചെന്ന ചന്ദ്രന്റെ കൊച്ചുമകളായ യുവതിയെ അസഭ്യം പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്. കയ്പമംഗലം മതിലകം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി രണ്ട് വധശ്രമക്കേസിലും ഒമ്പത് അടിപിടിക്കേസിലും മയക്ക് മരുന്ന് കടത്തിയ ഒരു കേസിലും അടക്കം ആകെ പതിനാറ് ക്രമിനല്‍ക്കേസിലെ പ്രതിയാണ് സുജിത്ത്. കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ആര്‍. ബിജു, എസ്.ഐ. ടി. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...