പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം; രണ്ടുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍: പോലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച വാഹനത്തിനുനേരെ ആക്രമണം നടത്തിയെന്ന കേസില്‍ അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂര്‍ വട്ടമണ്‍ സ്വദേശി ജിഷ്ണു, നരിക്കല്‍ സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.

പോലീസ് ഉദ്യോഗസ്ഥനായ ഗിരീഷും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞ ദിവസം കാറില്‍ നരിക്കല്ലിലെ ബന്ധുവീട്ടില്‍ പോയപ്പോഴാണ് സംഭവം. നരിക്കല്ലിന് സമീപം ആക്രമികളുടെ വാഹനത്തെ ഗിരീഷ് ഓവര്‍ടേക്ക് ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന അഞ്ചംഗ സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചെന്നാണ് കേസ്.

ഗിരീഷിന്‍റെ  ഭാര്യയെയും പെണ്‍ മക്കളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ എത്തിയതോടെ സംഘം കടന്നുകളഞ്ഞു. ഇപ്പോള്‍ പിടിയിലായവരും പിടികിട്ടാനുള്ളവരുംമുമ്പും  അടിപിടി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു. എസ്.എച്ച്‌.ഒ ടി. രാജേഷ്‌കുമാര്‍, എസ്.ഐ ഹരീഷ്, അജി സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ സുരേഷ് കുമാര്‍, സി.പി.ഒമാരായ അജീഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ഛത്തീസ്ഗഡില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ മാനിപറ്റില്‍ നദിയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം...

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി....