ബംഗാൾ : പശ്ചിമ ബംഗാളിലെ അസൻസോളിലെ സലന്‍പൂര്‍ ഗ്രാമത്തില്‍ ബി.ജെ.പി ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി ഒരു സംഘം അക്രമികള്‍ ബി.ജെ.പി ഓഫീസിന് തീകൊളുത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ആണെന്ന് ബി.ജെ.പി ആരോപിച്ചു, എന്നാൽ ആരോപണങ്ങൾ തൃണമൂല്‍ കോണ്‍ഗ്രസ് നിഷേധിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം. എന്‍.ഡി.എ സര്‍ക്കാരിലെ മന്ത്രിയായ ബാബുല്‍ സുപ്രിയോയുടെ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് അക്രമമുണ്ടായത്.