പൗരത്വ നിയമം : പ്രതിഷേധിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് പൊതുമുതൽ നശിപ്പിക്കുന്നവരെ നായ്ക്കളെപ്പോലെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിയുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് വിവാദ പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.

ഉത്ത‌പ്രദേശിലേതിനു തുല്യമായി പശ്ചിമ ബംഗാളിലും പ്രതിഷേധങ്ങളെ അടിച്ചമർത്തും. അസമിലും ഉത്തർപ്രദേശിലും ബി.ജെ.പി സർക്കാർ പ്രതിഷേധക്കാരെ വെടിവച്ചു കൊന്നിട്ടുണ്ടെന്നും ഘോഷ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അടിച്ചമർത്താൻ തയ്യാറാവാതിരുന്നതിന് മുഖ്യമന്ത്രി മമത ബാനർജിയെയും ദിലീപ് ഘോഷ് നിശിതമായി വിമർശിച്ചു. പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തിനിടെ റെയിൽ‌വേ ആസ്തികളും​ പൊതുഗതാഗതവും നശിപ്പിച്ചവർക്കെതിരെ ലാത്തിച്ചാർജിനും വെടിവെയ്പ്പിനും ഉത്തരവിട്ടില്ല എന്നായിരുന്നു ആരോപണം.

പ്രതിഷേധക്കാർ നശിപ്പിക്കുന്ന പൊതുസ്വത്ത് ആരുടേയാണെന്നാണ് അവർ കരുതുന്നത്. അവരുടേതോ?​ പൊതുമുതൽ തീയിടുന്നവരുടെ അച്ഛന്റെ സ്വത്തായാണോ കരുതുന്നത്. നികുതിദായകരുടെ പണത്തിൽ നിർമ്മിച്ച സർക്കാർ സ്വത്ത് നശിപ്പിക്കുവാൻ പ്രതിഷേധക്കാരെ എങ്ങനെ അനുവദിക്കും. ഉത്തർപ്രദേശ്, അസം, കർണാടക സർക്കാരുകൾ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിയുതിർത്താണ് നേരിട്ടത്. ഇനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തോക്കുകൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...