തിരുവല്ലയിൽ കോൺഗ്രസ് ഓഫീസിന് നേരെ അതിക്രമം ; കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തിരുവല്ല പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോൺഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ എസ്.എഫ്.ഐ അതിക്രമം കാട്ടിയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തിരുവല്ല പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്വകാര്യ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോൺഗ്രസ് ഓഫീസിന്റെ ഭിത്തിയിലും ഷട്ടറിലും എസ്.എഫ്.ഐയുടെ പോസ്റ്റർ പതിക്കുകയും മാർത്തോമാ കോളേജിന് മുമ്പിൽ സ്ഥാപിച്ചിരുന്ന കെ.എസ്‌.യുവിന്റെ കൊടിമരം മുറിച്ചുമാറ്റി ബ്ലോക്ക് കമ്മിറ്റി ഓഫീസിന് മുമ്പിൽ കൊണ്ടിടുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് ഏഴരയോടെ സ്റ്റേഷൻ ഉപരോധിച്ചത്.

ബ്ലോക്ക്‌ ആക്ടിംഗ് പ്രസിഡന്റ്‌ ബിനു വി.ഈപ്പൻ, ഡി.സി.സി എക്‌സിക്യുട്ടീവ് അംഗങ്ങളായ ആർ ജയകുമാർ, വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിജോ ചെറിയാൻ, അഖിൽ ഓമനക്കുട്ടൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ കാഞ്ചന എം.കെ, നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോണി ഇട്ടി, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ്‌ ജി.ശ്രീകാന്ത്, എ.ജി. ജയദേവൻ, രാജേഷ് മലയിൽ, ജേക്കബ് വർഗീസ്, ജാസ് പോത്തൻ, തോമസ് കോശി, നെബു കോട്ടക്കൽ, പോൾ തോമസ്, സജി എം മാത്യു, ഗിരീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....