ഇ.ഡി റെയ്ഡിനിടെയുണ്ടായ അതിക്രമം;ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ സി.പി.ഐ.എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ ആറ് മുതൽ പത്ത് വരെയുള്ള പ്രതികളെ നാളെ വൈകിട്ട് അഞ്ച് മണിവരെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. നേരത്തെ ഒന്നുമുതൽ അഞ്ചു വരെയുള്ള പ്രതികളെ കോടതി കസ്റ്റഡിയിൽ വിട്ടിരുന്നു. സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.

മാസപ്പടി കേസിൽ ഇ.ഡി അന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ, മെയ് 27-ന് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വസതിയിൽ ഇ.ഡി എട്ടു മണിക്കൂറോളം മിന്നൽ പരിശോധന നടത്തിയിരുന്നു. റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ വളയുകയും കാറുകൾ ആക്രമിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നിയമനടപടികളാണ് തുടർന്നു വരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...