ആരോഗ്യ മന്ത്രിക്കെതിരേയുള്ള ആക്രമണം അപലപനീയം : ബിജു നൈനാൻ മരുതുക്കുന്നേൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുട്ടികുരങ്ങനെക്കൊണ്ട് ചുടുചോർ മാന്തിക്കുക എന്ന് പറയുന്നതു പോലെ കെ.എസ്.യു കുട്ടികളെക്കൊണ്ട് വനിതാ മന്ത്രിയെ ആക്രമിപ്പിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ ഹീന പ്രവർത്തനം അങ്ങേയറ്റം
ലഞ്ജാകരവും അപലപനീയവുമാണെന്ന് കേരള കോൺഗ്രസ് (എം) തിരുവല്ല നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ യുഡിഎഫ് ഓരോ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ യുഡിഎഫ് ഭരണകാലവുമായി അതിനെ താരതമ്യം ചെയ്യുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ കേരളത്തിലെ പൊതു ആരോഗ്യരംഗം ആകെ താറുമാറായി എന്ന രീതിയിലാണ് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കുവാൻ വേണ്ടി യുഡിഎഫ് ആരംഭിച്ച പ്രചരണം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ തങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മനസ്സിലാക്കിയതോടെ   ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി നടത്തിയ ബോധപൂർവമായ ശ്രമമാണ് ഈ ആക്രമണമെന്നും ബിജു നൈനാൻ മരുതുക്കുന്നേൽ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...