കൊല്ലത്ത് മദ്യലഹരിയിൽ വീടിന് നേരെ ആക്രമണം ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : കൊല്ലകടവ് ഭാഗത്ത് വീടുകളിൽ കയറി അക്രമം നടത്തുകയും ആൾക്കാരെ മർദ്ദിക്കുകയും ചെയ്ത പ്രതികൾ പോലീസ് വലയിൽ കുടുങ്ങി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മദ്യലഹരിയിൽ ആയിരുന്നു അക്രമം. ചെറിയനാട് കടയിക്കാട് കൊച്ചുമലയിൽ വീട്ടിൽ ആദർശ് (22), കടയിക്കാട് അതുൽ ഭവനത്തിൽ അനന്തു (അച്ചൂട്ടൻ 22) എന്നിവരെയാണ് വെണ്മണി പോലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച വൈകിട്ട് ഗോൾഡൻ പാലസ് ഓഡിറ്റോറിയത്തിന് സമീപമുള്ള ഷെഫിൻ വില്ലയിൽ മുഹമ്മദ് ആസിഫ്, ഷെബി മൻസിലിൽ ആഷിഖ് മുഹമ്മദ്, പൊയ്കത്തുണ്ടിയിൽ ജലാൽ എന്നിവർ വീടിനു സമീപം നിൽക്കുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതികൾ ഇവരെ ചോദ്യം ചെയ്യുകയും അക്രമിക്കുകയായിരുന്നു.

അക്രമത്തിൽ നിന്നും രക്ഷപെടുന്നതിനായി വീടുകളിലേക്ക് ഓടിയവരെ പ്രതികൾ പിൻതുടർന്ന് ആക്രമിക്കുകയും വീട്ടുപകരണങ്ങളും ചെടിച്ചട്ടികളും കസേരകളും നശിപ്പിക്കുകയും ചെയ്തു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ രാജേഷിന്റെ നേതൃത്വത്തിൽ വെണ്മണി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ നസീർ.എ, സബ്ബ് ഇൻസ്‌പെക്ടർമാരായ ദിജേഷ്.കെ, ആന്റണി.ബി.ജെ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...