പോലീസുകാരന് നേരെ ആക്രമണം ; 2പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ പാലക്കാട് പത്തിരിപ്പാല സ്വദേശി ഹയാത്ത് റോഷൻ (32), ഇയാളുടെ സുഹൃത്ത് പൂന്തുറ സ്വദേശി സമ്പത്ത് (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം നടന്നത്. വാഴമുട്ടത്ത് നിന്നും പാച്ചല്ലൂരിലേക്ക് വന്ന വാഹനം പോലീസ് പരിശോധിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായിപൊലീസ് ഇവർ സഞ്ചരിച്ച കാറും തടഞ്ഞു. എന്നാൽ, കാറിൽനിന്ന് പുറത്തിറങ്ങിയ യാത്രക്കാർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് സിപിഒ നസിമൂദീനെ ആക്രമിക്കുകയായിരുന്നു. വാഹനത്തിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പ്രതികൾ പൊലീസിനെ അസഭ്യം വിളിക്കുകയും ഇരുമ്പുവള ഉപയോഗിച്ച് നസിമൂദീന്‍റെ വലതുകൈയിൽ ഇടിക്കുകയും ചെയ്തു.

മർദനത്തിൽ പോലീസുകാരന്‍റെ കൈവിരലുകൾക്ക് പൊട്ടലേൽക്കുകയും കൈയ്ക്ക് പരുക്കേൽക്കുകയുമുണ്ടായതോടെ മറ്റ് പൊലീസുകാർ ഇരുവരെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് വ്യക്തമായി. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പ്രതികൾക്കെതിരെ തിരുവല്ലം പോലീസ് നിയമനടപടികൾ സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...

ഇലക്ട്രിക് വാഹനങ്ങൾ ടാക്‌സിയാക്കുന്നതിൽ തടസ്സങ്ങളില്ല ; വ്യാജപ്രചരണങ്ങളിൽ വിശദീകരണവുമായി എംവിഡി

0
കൊച്ചി : കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്‌സി...

സ്ത്രീകൾ വീട്ടിൽ ഒതുങ്ങേണ്ടവരല്ല ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വിയോജിപ്പ് പരസ്യമാക്കി മുഖ്യമന്ത്രി വി ഡി...