ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

വർക്കല: തിരുവനന്തപുരം വർക്കലയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍റെ വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. എറണാകുളം ഫയർ സ്റ്റേഷനിലെ അനീഷിന്‍റെ വർക്കല ശ്രീനിവാസപുരത്തെ വാടക വീട്ടിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പോലീസിന് ലഭിച്ച പരാതി. ശിവഗിരി നഴ്സിങ് കോളേജിൽ അധ്യാപികയായ ഭാര്യയുടെ വീട്ടിൽ പോയി കുടുംബം തിരികെ വന്നപ്പോഴാണ് മോഷണ വിവരം മനസിലാകുന്നതെന്നും തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു. എല്ലാ ആഴ്ചകളിലും ഭാര്യ വീട്ടിലേക്ക് പോകാറുണ്ടെന്നും ഇത് അറിയാവുന്നയാളായിരിക്കാം മോഷ്ടാവെന്നുമാണ് സംശയം. വീടിന്‍റെ വാതിൽ കുത്തിതുറന്നായിരുന്നു മോഷണം.

ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. മാല,വള, തള, കമ്മൽ എനനിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. വീടിനുള്ളിൽ ആകെ മുളക്പൊടി വിതറിയ ശേഷമാണ് മോഷ്ടാവ് കടന്നത്. കേസെടുത്ത വർക്കല പോലീസ് പ്രദേശത്തെ സിസിടിവി ഉൾപ്പടെ പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...