പ്ലീഡർ നിയമനത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം ; മുഖ്യമന്ത്രിയെ താറടിക്കാനുള്ള നീക്കമെന്ന് ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ ലോയേഴ്സ് കോൺഗ്രസിലും ഭിന്നത രൂക്ഷം. മുഖ്യമന്ത്രി വി ഡി സതീശനെ താറടിക്കാനുള്ള സംഘടിത നീക്കമാണ് ഇപ്പോഴത്തെ വിവാദമെന്ന് മുൻ അധ്യക്ഷൻ അഡ്വ.ചന്ദ്രശേഖരൻ ആരോപിച്ചു. അനധികൃതമായി അധ്യക്ഷ സ്ഥാനത്ത് തുടരുന്ന അബ്ദുറഹ്മാനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രശേഖരൻ, നിയമന ലിസ്റ്റിൽപ്പെട്ട ശരതും ജിയോണയും സംഘടനയുടെ സജീവ പ്രവർത്തകരാണെന്നും പറഞ്ഞു. അതിനിടെ, പാർട്ടി വക്താക്കളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങൾ കെപിസിസി വിലക്കി. പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്. പട്ടികയിൽ ഉൾപ്പെട്ട ജിയോണ ജെയിംസ് സംഘടനയുടെ സജീവപ്രവർത്തകനല്ലെന്നും തെരഞ്ഞെടുത്തതിന്‍റെ മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ലോയേഴ്സ് കോൺഗ്രസ് നോമിനിയെന്ന് പറഞ്ഞായിരുന്നു ജിയോണ ജെയിംസിൻ്റെ നിയമനത്തിനെതിരായ കെഎസ്‍യു പരാതി മുഖ്യമന്ത്രി തള്ളിയത്. ലോയേഴ്സ് കോൺഗ്രസ് മുന്നോട്ട് വെച്ച് പേരെന്ന മുഖ്യമന്ത്രിയുടെ വാദത്തെ സംഘടന തന്നെ ചോദ്യം ചെയ്യുകയാണിപ്പോള്‍. പേര് നി‍ർദ്ദേശിച്ചു, പക്ഷെ പട്ടികയിൽ വളരെ താഴെയായിരുന്നുവെന്നാണ് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റിൻ്റെ വാദം. ലോയേഴ്സ് കോൺഗ്രസ്സിലെ തർക്കവും വിവാദത്തിന് കാരണമെന്ന് സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...