കൊച്ചിയിലെ പെട്രോൾ പമ്പിലെത്തി 100 രൂപയ്ക്ക് പെട്രോൾ അടിച്ചു, പണം നൽകിയില്ല ; ചോദ്യം ചെയ്തപ്പോൾ ക്രൂരമർദ്ദനം ; പ്രതികൾക്കായി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ചുള്ളിക്കലിലെ പെട്രോൾ പമ്പിലാണ് നൂറു രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പമ്പ് മാനേജർക്ക് നേരെ ആക്രമണം ഉണ്ടായത്. പമ്പിലെത്തി നൂറു രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ച രണ്ടംഗസംഘത്തെ മാനേജർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവരിൽ നിന്ന് പണം ഈടാക്കിയതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. പണം ചോദിച്ചതിന് പമ്പ് മാനേജറായ മട്ടാഞ്ചേരി സ്വദേശി വിഷ്ണു വിനോദിനെ ഈ രണ്ടംഗസംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം നടത്തിയ ഈ സംഘം സ്ഥിരമായി പമ്പിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളവരാണെന്ന് പെട്രോൾ പമ്പ് ഉടമ വ്യക്തമാക്കുന്നു.

മർദ്ദനമേറ്റ ജീവനക്കാരനായ വിഷ്ണു വിനോദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുള്ളിക്കൽ സ്വദേശികളായ ഈ രണ്ടംഗസംഘത്തിന് പിന്നാലെയാണ് നിലവിൽ പോലീസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിനായി മട്ടാഞ്ചേരി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...