സ്പെയിനിലും അര്‍ജന്റീനയിലും സ്കൂളുകൾക്ക് അവധിയില്ല ; കേരളത്തിലെ മാനദണ്ഡം എന്താണ് ; അവധി നൽകിയതിൽ ചോദ്യങ്ങളുമായി എൻടിയു നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ദേശീയ അധ്യാപക പരിഷത്ത് നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മൂലം വള്ളംകളിക്ക് പ്രാദേശിക അവധി ചോദിക്കുന്നതും അതിനുള്ള മറുപടിയും, അതിനുശേഷം കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞ സ്വകാര്യം ‘ചതിക്കാത്ത മൈക്കിലൂടെ’ പുറത്തുവന്നതും കേട്ടവരാണ് കേരളത്തിലെ ജനങ്ങളെന്ന് അനൂപ് കുമാർ തെക്കേടത്ത് ഓർമ്മിപ്പിച്ചു. ലോകകപ്പ് ഫൈനൽ നടക്കുന്ന ദിവസം ലോകചാമ്പ്യന്മാരാകാൻ സാധ്യതയുള്ള സ്പെയിനിലോ അർജന്റീനയിലോ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയപ്പോഴും 20:20 ലോകകപ്പ് നേടിയപ്പോഴും സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ സ്വന്തം ടീമിന്റെ ചരിത്രവിജയത്തിന് പോലും ഉണ്ടാകാത്ത തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കനത്ത മഴ, അതിശക്തമായ ചൂട്, പരീക്ഷകൾ, കുട്ടികളുടെ സുരക്ഷ തുടങ്ങിയ ഗൗരവമേറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലതവണ അവധി ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്ന അനുഭവങ്ങളാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, ഇന്ത്യ പങ്കെടുക്കാത്ത ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനായി സംസ്ഥാനതലത്തിൽ അവധി പ്രഖ്യാപിക്കുന്നത് സ്വാഭാവികമായും ചോദ്യങ്ങൾക്ക് ഇടയാക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....