രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം സംഘപരിവാർ ഗൂഢാലോചന ; പി മോഹൻരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്രിട്ടീഷുകാരോട് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി വിജയിച്ച കോൺഗ്രസ് പ്രസ്ഥാനത്തെയും നേതാക്കളെയും ഗുണ്ടാ രാഷ്ട്രീയത്തിലൂടെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള സംഘപരിവാർ ശ്രമം അപലപനീയവും ഗൂഢാലോചനയുടെ ഫലവുമാണെന്ന് മുൻ ഡിസിസി പ്രസിഡൻ്റും കെ.പി. സി. സി അംഗവുമായ പിമോഹൻ രാജ് പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ ബി.ജെ.പി സംഘപരിവാർ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും യോഗവും ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭാരത് ജോഡോ ന്യായ് യാത്രയുടെ അഭൂതപൂർവ്വമായ വിജയവും ജനപങ്കാളിത്തവും കണ്ട് വിറളി പൂണ്ട ബി.ജെ.പി സംഘപരിവാർ ശക്തികൾ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരം നടത്തിയ ഹീനവും നിന്ദ്യവുമായ നടപടിയെ ജനാധിപത്യ ഇന്ത്യ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് പി. മോഹൻരാജ് പറഞ്ഞു. ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, മുൻ കെ.പി.സി.സി അംഗം കെ ജയ വർമ്മ,
ഡി.സി സി ഭാരവാഹികളായ എ.സുരേഷ്കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ.ജാസിംകുട്ടി, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, സിന്ധു അനിൽ, റോജി പോൾ ദാനിയേൽ, റോഷൻ നായർ, ജി.രഘുനാഥ്, ലിജു ജോർജ്ജ്,
എം എസ് സിജു, എം എസ് പ്രകാശ്, ബ്ലോക്ക് പ്രസിഡൻ്റ് മാരായ ജെറി മാത്യു സാം, ആർ ദേവകുമാർ, ദീനാമ്മ റോയ്, പ്രൊഫ. പി.കെ മോഹൻ രാജ്, കെ.ശിവപ്രസാദ്, സിബി താഴത്തില്ലത്ത് യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടി.എച്ച് സിറാജുദ്ദീൻ, നഹാസ് പത്തനംതിട്ട, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, ഷാജി കുളനട എന്നിവർ പ്രസംഗിച്ചു. നൂറ് കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധ പ്രകടനം അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നഗരം ചുറ്റി സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു. പ്രകടനത്തിന് പി.കെ ഇക്ബാൽ, അജിത് മണ്ണിൽ, എ .ഫറൂഖ്, അൻസർ മുഹമ്മദ്, അഫ്സൽ ആനപ്പാറ, സജി അലക്സാണ്ടാർ, രമേശ് കടമ്മനിട്ട, സെബി മഞ്ഞനിക്കര, ‘സജി വർഗ്ഗീസ്, ദിലീപ് കുമാർ പെതീപ്പാട്, വിൽസൺ തുണ്ടിയത്ത്,
പ്രവീൺ പ്ലാവിളയിൽ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...

ട്രെയിനിലെ ജനറൽ കോച്ചിൽ 19 കിലോ കഞ്ചാവ് ; 32കാരി പിടിയിൽ

0
കോഴിക്കോട് : റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി...