മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്ത ഗൃഹനാഥന്റെ വീടിനു നേരെ ആക്രമണം. അമ്പലപ്പുഴ കാക്കാഴം പടിഞ്ഞാറ് പുതുവൽ അനന്തന്റെ വീടിന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണം നടന്നത്. അക്രമികൾ വീട്ടിലെ വാഴകളും ചെടിച്ചെട്ടികളും നശിപ്പിച്ചു. വീടിന് വെളിയിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങൾ നശിപ്പിക്കുകയും എടുത്തു കൊണ്ടു പോവുകയും ചെയ്തു. ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇദ്ദേഹമറിയിച്ചതിനെത്തുടർന്ന് പോലീസെത്തി ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീടിന് നേരെ ആക്രമണം നടന്നതെന്ന് അനന്തൻ പറഞ്ഞു. ഇതു സംബന്ധിച്ച് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാർദ്ധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരന് അമ്പരപ്പ്; അക്കൗണ്ടിൽ 759 കോടി രൂപ!

0
മുസാഫര്‍പൂര്‍: വാര്‍ദ്ധക്യ പെന്‍ഷന്‍ പിന്‍വലിക്കാന്‍ ബാങ്കിലെത്തിയ 82-കാരന്‍ തന്റെ അക്കൗണ്ട് ബാലന്‍സ്...

മൊബൈൽ പിടിച്ചെടുക്കാൻ ബെഡ്‌റൂമിൽ അതിക്രമിച്ച് കയറിയ സംഭവം; പൊലീസിനെതിരെ ഹൈക്കോടതി നടപടി

0
കൊൽക്കത്ത: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 26കാരിയുടെ മുറിയിൽ കടന്നുകയറി മൊബൈൽ ഫോൺ പിടിച്ചെടുത്ത...

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി

0
കൊച്ചി : ഹൈക്കോടതിയിൽ പുതിയ ദേവസ്വം സ്പെഷ്യൽ ജിപിയെ നിയമിച്ച് അഡ്വക്കറ്റ്...

വിവാദ ‘ബഹിരാകാശ കണ്ണാടി’ പദ്ധതിക്ക് യു.എസ് അനുമതി

0
വാഷിംഗ്ടൺ: രാത്രി സമയങ്ങളിലും ഭൂമിയിലേക്ക് ആവശ്യാനുസരണം സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിവാദ...