പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവം : ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: രണ്ടരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ യൂട്യൂബ് ചാനല്‍വഴി അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി എടത്തില്‍ വീട്ടില്‍ ലോറന്‍സ് (52) നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. പറവൂര്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കുമെന്നും പരാതി ഒത്തുതീര്‍ക്കുന്നതിന് രണ്ടരക്കോടി രൂപ കൊടുക്കണമെന്നും അല്ലാത്ത പക്ഷം യൂട്യൂബ് ചാനലിലൂടെ പീഡനക്കാര്യം പരസ്യപ്പെടുത്തുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

പരാതിക്കാരന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ട്ണറുമായ വ്യക്തിയെ വിളിച്ചായിരുന്നു പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. പിന്നീട് പ്രതികള്‍ യൂട്യൂബ് ചാനലില്‍ പരാതിക്കാരനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇക്കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുജിത്ത് എം അന്വേഷണം ആരംഭിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിലാണ് ലോറന്‍സ് പിടിയിലായത്. മറ്റൊരു പ്രതികൂടിയായ ബോസ്‌കോവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെ്ക്ടര്‍ സുജിത്ത് എം, എസ്ഐ പ്രമോദ്, എഎസ്ഐ ദുര്‍ഗാലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വൈശാഖ്, ഷാന്‍, അരുണ്‍ജിത്ത് എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...