തിരുവനന്തപുരം: ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ്, സിപിഐഎം പ്രവർത്തകരുടെ വീടിനു നേരെ ആക്രമണം. ആറ്റിങ്ങൽ ആലങ്ങോടാണ് സംവം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിൻ്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകൂട്ടരും ആക്രമണത്തിൽ പരസ്പരം പഴിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച സുഹൈലിൻ്റെ വീടിനു നേരെ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. പോലീസ് നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഒരു കൂട്ടം ആളുകളെത്തി സുഹൈലിൻ്റെ വീട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകരാണ് എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പിന്നാലെ കരവാരം പഞ്ചായത്തിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ഏറെ വൈകാതെ നജാമിൻ്റെ വീടിനു നേരെയും ആക്രമണമുണ്ടായി. പിന്നിൽ യൂത്ത് കോൺഗ്രസ് ആണെന്ന് സിപിഐഎം ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























