കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം ; കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് മുക്കം പോലീസ്. മദ്യലഹരിയിൽ കാർ ഓടിച്ച കോടഞ്ചേരി മൈക്കാവ് സ്വദേശി ജിൻസൺ ജോണിനെതിരെയാണ് കേസെടുത്തത്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പാലക്കാട് സ്വദേശി പുല്ലാനിക്കാട് ഷിജിൻ ആണ് മരിച്ചത്. മുക്കം ഭാഗത്ത് നിന്ന് ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ബൈക്കില്‍ ഇടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ ഭാഗവും പോസ്റ്റും പൂർണ്ണമായും തകർന്നു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഷിജിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽ ഷിജിനൊപ്പം സഞ്ചരിച്ചിരുന്ന യുവതി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡി കോളേജിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പരിശോധനയിൽ കാർ ഡ്രൈവർ ജിൻസൺ മദ്യലഹരിയിലാണെന്ന് തെളിഞ്ഞു. ഇതോടെയാണ് നരഹത്യയ്ക്ക് കേസെടുത്തത്. കാറിന് ഇൻഷുറൻസ് ഇല്ലായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് മുക്കം പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...