മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ വനിത ഡോക്ടർക്ക് നേരെ ആക്രമണം ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വനിത ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തകഴി സ്വദേശി ഷൈജുവിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടർ അഞ്ജലിയുടെ പരാതിയിൽ അമ്പലപ്പുഴ പോലീസ് കേസെടുത്തിരുന്നു. തകഴിയിലെ വീട്ടിൽ നിന്നാണ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയതിന് ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നിരുന്നു.നെറ്റിയിൽ മുറിവുമായിട്ടാണ് ഷൈജു വണ്ടാനം മെഡിക്കൽ കോളേജിലെത്തിയത്.

മുറിവിൽ തുന്നൽ ഇടാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈപിടിച്ച് തിരിക്കുകയായിരുന്നു. ശസ്ത്രക്രിയ അത്യാഹിത വിഭാഗം ഹൗസ് സർജൻ ഡോ. അജ്ഞലിയ്ക്കാണ് പരിക്കേറ്റത്. ഷൈജു മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. ഇതിനിടെ ഇയാൾ കടന്നുകളയുകയും ചെയ്തു. അമ്പലപ്പുഴ പോലീസിൽ ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് ഇപ്പോൾ ഷൈജുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്ടാപ്പകൽ വാഴക്കുല മോഷണം : രണ്ട് പേർ പിടിയിൽ

0
കൊല്ലം: പട്ടാപ്പകൽ കൃഷിയിടത്തിൽ അതിക്രമിച്ചു കടന്നുകയറി ശരവേഗത്തിൽ വാഴക്കുലകൾ മോഷ്ടിച്ചു കടന്നുകളയുന്ന...

ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തി അമേരിക്ക ; ലക്ഷ്യം ഇറാന്‍റെ സാമ്പത്തിക അടിത്തറ...

0
വാഷിങ്ടണ്‍: പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ഇറാനു മേൽ പുതിയ ഉപരോധം...

ബ്രഹ്മപുത്രയിലെ ചൈനയുടെ ഭീമൻ ഡാം സുരക്ഷിതമല്ല ; ഇന്ത്യയുടെ ആശങ്കകൾ ശരിവയ്ക്കുന്ന കണ്ടെത്തലുകൾ പുറത്ത്

0
ബീജിങ്: ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് തിബറ്റിലെ ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ലോകത്തിലെ...

പ്രധാനമന്ത്രി മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ തീവ്ര വലതുപക്ഷ കുടിയേറ്റ വിരുദ്ധന്‍റെ പ്രതിഷേധം

0
സിഡ്നി: ഓസ്ട്രേലിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് തീവ്ര...