വർഗീയവാദി ചാപ്പകുത്തി തന്‍റെ പോരാട്ടം തടയാൻ ശ്രമം ; ഫേസ്ബുക്ക് കുറുപ്പിമായി പി വി അൻവർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വർഗീയവാദി ചാപ്പകുത്തി തന്‍റെ പോരാട്ടം തടയാൻ ശ്രമം നടക്കുന്നുവെന്ന് പി.വി അൻവർ എം.എൽ.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ ‘വർഗീയതയുടെ നിറം’ നൽകി റദ്ദ്‌ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്‌. അതിന്റെ ഭാഗമായുള്ള ‘വർഗീയവാദി ചാപ്പ പതിക്കൽ’ ഉൾപ്പെടെ നിർബാധം തുടരുന്നുണ്ട്. അധികം വൈകാതെ തന്നെ എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരുമെന്നും പി.വി അൻവർ പോസ്റ്റിൽ വ്യക്തമാക്കി. പി.വി. അനവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

പ്രിയപ്പെട്ടവരേ..
ഏറെ റിസ്ക്കെടുത്തുള്ള ഒരു ദൗത്യത്തിലാണ് ഏർപ്പെട്ടിട്ടുള്ളത്‌. പോലീസിലെ ഒരു വിഭാഗം പുഴുക്കുത്തുകൾക്കെതിരെയാണ് നമ്മുടെ പോരാട്ടം. എന്നാൽ ഇതിനെ കൗണ്ടർ ചെയ്യാൻ ഒരുപറ്റം മാധ്യമങ്ങളെ ചിലർ രംഗത്തിറക്കിയിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ ന്യൂസ്‌ മുതൽ മറുനാടൻ മലയാളി, മലയാളി വാർത്ത, എ.ബി.സി ന്യൂസ്‌ എന്നീ ഓൺലൈൻ മഞ്ഞചാനലുകൾ വരെ ഇക്കൂട്ടത്തിലുണ്ട്‌. സദുദ്ദേശത്തോടെ സമീപിച്ച ഒരു വിഷയത്തെ ‘വർഗ്ഗീയതയുടെ നിറം’ നൽകി റദ്ദ്‌ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇവർ നടത്തുന്നത്‌. അതിന്റെ ഭാഗമായുള്ള ‘വർഗ്ഗീയവാദി ചാപ്പ പതിക്കൽ’ ഉൾപ്പെടെ ഇവർ നിർബാധം തുടരുന്നുണ്ട്‌. എന്തൊക്കെ പ്രതിസന്ധികൾ മുൻപിലുണ്ടായാലും അതിനെയൊക്കെ അവഗണിച്ച്‌ മുൻപോട്ട്‌ പോവുക തന്നെ ചെയ്യും. ‘വർഗ്ഗീയവാദി’ ചിത്രീകരണം കൊണ്ടൊന്നും ഒരടി പോലും പിന്നോട്ട്‌ പോകാൻ തയ്യാറല്ല. പുഴുക്കുത്തുകൾ പുറത്താകും വരെ ഈ വിഷയത്തിൽ ശക്തമായ നിലപാടുകളുമായി തന്നെ ഇവിടെയുണ്ടാകും. ഇത്തരം മഞ്ഞചാനൽ പ്രചരണങ്ങളെ അവഗണിക്കണം. ഇവരുടെ നെഗറ്റീവ്‌ വാർത്തകളുടെ ലിങ്ക്‌ ഓപ്പൺ ചെയ്ത്‌, ഇവർക്ക്‌ റീച്ച്‌ കൂട്ടി കൊടുക്കാൻ നിൽക്കരുതെന്ന് എല്ലാ പ്രിയപ്പെട്ടവരോടും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. എല്ലാം കലങ്ങി തെളിയുന്ന ഒരു ദിവസം വരും. അധികം വൈകാതെ തന്നെ. ഏവർക്കും ഓണാശംസകൾ..♥️

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...