മ​ല​പ്പു​റ​ത്ത് തന്‍റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെയും 2 മ​ക്ക​ളെ​യും കാ​ണാനില്ലെന്ന് പ​രാ​തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്‌ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ് കാണാതായത്. മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ശനിയാഴ്ച്ച വൈകിട്ട് ഹസ്‌ന തന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് യാത്രയായത്. പിന്നീട് ബന്ധുവീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയെത്തിയില്ലെന്നുള്ള വിവരമാണ് ലഭിച്ചത്. പിന്നീട് അബ്ദുല്‍ മജീദ് കുറ്റിപ്പുറം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ഫോണിന്‍റെ ലൊക്കേഷൻ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി.  പിന്നീട് ലൊക്കേഷന്‍ ലഭിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഭാര്യവുമായി അഭിപ്രായ വ്യത്യാസങ്ങളോ കുടുംബത്തിൽ തർക്കങ്ങളോ ഒന്നും ഇല്ലെന്ന് ഭർത്താവ് അബ്‌ദുൾ മജീദ് പറഞ്ഞു. യുവതിക്കും കുട്ടികള്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് കുറ്റിപ്പുറം പോലീസ്. ഈ ഫോട്ടോയില്‍ കാണുന്ന യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുറ്റിപ്പുറം എസ് എച്ച് ഓ മൊബൈലില്‍ അറിയിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9497947223.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...