റോഡില്‍ മര്‍ദനമേറ്റു കിടന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കുറ്റ്യാടി : ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് റോഡില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവ് മരിച്ചു. വളയംചുഴലി നീലാണ്ടുമ്മല്‍ പാറയുള്ള പറമ്പത്ത് വിഷ്ണുവാണ് (30) വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കൈവേലി ചമ്പിലോറ നീളംപറമ്പത്ത് അഖിലിനെ (23) വെള്ളിയാഴ്ച വൈകിട്ട്  സി.ഐ ഇ.കെ. ഷിജു അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുത്തു.

മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ വിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണുണ്ടായിരുന്നത്. മുന്‍ വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പറയുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയില്‍ ജീവനക്കാരനായ വിഷ്ണുവിന്‍റെ  അമ്മവീട് നരിപ്പറ്റ താവുള്ളകൊല്ലിയിലാണ്. ഇയാളുടെ ബൈക്ക് സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. വിഷ്ണുവിന്‍റെ പിതാവ് – പരേതനായ കൃഷ്ണന്‍. മാതാവ് – സുമതി. ഭാര്യ – ശ്രേയ. സഹോദരി – ഷിന്‍സി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം : ഇന്ത്യക്കാരനു പരുക്ക്

0
സലാല : ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ...

സുകുമാരക്കുറുപ്പ് വിവാദം : ദുരൂഹത അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം : ബ്രൂണൈയിൽ താമസിക്കുന്ന മലയാളി ദാമോദരമേനോനെ സുകുമാരക്കുറുപ്പാക്കി ചിത്രീകരിച്ച സംഭവത്തിലെ...

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം ; ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് താംത

0
ഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...

കരിപ്പൂരിലേക്ക് പുതിയ സർവീസുകളുമായി സലാല എയറും ആകാശയും ; ഒക്ടോബർ 25 മുതൽ തുടങ്ങും

0
കരിപ്പൂർ : സലാല, ജിദ്ദ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല...