Thursday, July 3, 2025 2:17 pm

എല്‍ഡിഎഫ്‌ ജാഥയ്ക്കുനേര്‍ക്ക്‌ ബിജെപി ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനക്ഷേമ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന ബിജെപി – യുഡിഎഫ്‌ രാഷ്ട്രീയം തുറന്നുകാട്ടി ‌മുന്നേറുന്ന എല്‍ഡിഎഫ്‌ ജാഥയ്ക്കുനേര്‍ക്ക്‌ ബിജെപി ആക്രമണം. തിരുവനന്തപുരം നിയോജകമണ്‌ഡലം ജാഥയ്‌ക്ക്‌ വഞ്ചിയൂര്‍ വാര്‍ഡിലെ പുത്തന്‍ റോഡില്‍ നല്‍കിയ സ്വീകരണവേദിയില്‍വച്ച്‌ കൗണ്‍സിലര്‍ ഗായത്രി ബാബുവിനെയാണ്‌ ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇതിന്റെ പരിസരത്താണ് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ വീട്. ഈ വീട്ടില്‍ ഉച്ചമുതല്‍ തന്നെ നിരവധി പേര്‍ സംഘടിച്ചിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഈ വീട്ടില്‍ നിന്നെത്തിയവരാണ‍് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വിവരമുണ്ട്.

നിവേദനം നല്‍കാനെന്ന പേരില്‍ ബിജെപിക്കാര്‍ കൗണ്‍സിലറെ ആക്രമിക്കുകയായിരുന്നു. യോഗത്തിലുണ്ടായിരുന്ന ജനങ്ങളും എല്‍ഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആക്രമികളില്‍നിന്ന്‌ കൗണ്‍സിലറെ മോചിപ്പിച്ചത്. സ്ഥലത്തെത്തിയ വഞ്ചിയൂര്‍ പോലീസ്‌ അക്രമിസംഘത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ്‌ അക്രമികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാഥ പ്രയാണം തുടര്‍ന്നു. തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ ഗായത്രി ബാബുവിന് നേരെ ആര്‍എസ്‌എസുകാര്‍ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഒരു വനിതയോട് കാണിക്കേണ്ട മര്യാദപോലും കാണിക്കാതെ കടന്ന് പിടിക്കുകയും ദേഹോപദ്രവത്തിന്‌ ശ്രമിക്കുകയും ചെയ്ത ആര്‍എസ്‌എസ് ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണം.

നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനും അഴിമതിക്കാരെ സംരക്ഷിക്കാനും ബിജെപി ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. കുറേ നാളായി അവര്‍ തുടരുന്ന സമരാഭാസം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സമാധാനപരമായി കൗണ്‍സില്‍ യോഗം ചേരാന്‍പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് ബിജെപി കൗണ്‍സിലര്‍മാര്‍. ഇതിനെതിരെ സംഘടിപ്പിച്ച “നഗരസഭ ജനങ്ങളിലേക്ക്” പരിപാടിക്ക്‌ വലിയ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ചു. ഈ പരിപാടിയുടെ ആദ്യദിവസം പ്രതിഷേധവുമായി രംഗത്തെത്തിയ ബിജെപിക്കെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ സ്വമേധയാ അവര്‍ പിന്‍വാങ്ങി. ബിജെപിയുടെ ചെയ്തികളെ തുറന്നു കാണിച്ചും ഒരു വര്‍ഷത്തെ വികസനങ്ങള്‍ വിശദീകരിച്ചും വ്യാഴാഴ്‌ച ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത നാല് എല്‍ഡിഎഫ്‌ പ്രചാരണ ജാഥകള്‍ നഗരമാകെ സഞ്ചരിക്കുകയാണ്.

ബിജെപിയുടെ ജനാധിപത്യവിരുദ്ധ ചെയ്തികള്‍ തുറന്നുകാട്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയതോടെ ഹാലിളകിയ ബിജെപിക്കാര്‍ എല്‍ഡിഎഫ്‌ ജാഥയെ ആക്രമിക്കുകയും കൗണ്‍സിലറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതാണ് വഞ്ചിയൂരില്‍ വെള്ളിയാഴ്‌ച സംഭവിച്ചത്‌. ബിജെപി –ആര്‍എസ്‌എസ് ആക്രമണത്തെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടും. നഗരവികസനം ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും നഗരസഭയ്‌ക്കൊപ്പം അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ അഭ്യര്‍ഥിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
തെങ്ങമം : പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം. തെങ്ങമം, പള്ളിക്കൽ...

ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ

0
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ...

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച ; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി...

0
ഇടുക്കി: ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച. കിടത്തിച്ചികിത്സ ആരംഭിച്ചിട്ടും പുതിയ...