കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷനിലെ മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനത്തിന് തുടക്കമായി. ബിവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു.

ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍, ബാറുകള്‍, മറ്റു മദ്യവില്‍പ്പന ലെസന്‍സികള്‍ എന്നിവയ്ക്ക് മദ്യം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനത്തിനാണ് തുടക്കം കുറിച്ചത്. ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗ് സംവിധാനം നടപ്പിലാക്കുക വഴി മദ്യവില്‍പ്പന ലൈസന്‍സികള്‍ക്ക് ആവശ്യമായ മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന വെയര്‍ഹൗസില്‍ ഏതു വിഭാഗത്തില്‍പ്പെട്ട മദ്യവും ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ നല്‍കാന്‍ കഴിയും.

ഇതു മൂലം അനാവശ്യമായ ബാഹ്യ ഇടപെടലുകളും സമയനഷ്ടവും ഒഴിവാക്കാം. ഓണ്‍ലൈന്‍ ഇന്‍ഡന്റിംഗിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷോപ്പുകള്‍ക്കും മറ്റു മദ്യവില്‍പ്പന ലൈസന്‍സികള്‍ക്കും വ്യത്യസ്ത സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും മറ്റു ലൈസന്‍സികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 3 മണി വരെയും ഓര്‍ഡര്‍ നല്‍കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...