കുഞ്ഞു മക്കളെ സുരക്ഷിതമാക്കി സ്റ്റിയറിംങിലേയ്ക്ക് കുഴഞ്ഞ് വീണ രമേശന്‍ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കുഞ്ഞു മക്കളെ സുരക്ഷിതമാക്കി സ്റ്റിയറിംങിലേയ്ക്ക് കുഴഞ്ഞ് വീണ രമേശന്‍ മരണത്തിന് കീഴടങ്ങി. സ്‌കൂള്‍ ബസ് ഓടിക്കവേ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ ബസ് റോഡ് സൈഡില്‍ ഒതുക്കി നിര്‍ത്തിയതിന് പിന്നാലെ കുഴഞ്ഞു വീണു. പിന്നീട് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. മിനി ബസിന്റെ ഡ്രൈവര്‍ കരുവാറ്റ കാട്ടില്‍ കിഴക്കതില്‍ രമേശന്‍ (60) മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം മരണത്തിലേക്ക് യാത്രയായത്.

മിനി ബസ് ദേശീയപാതയില്‍ കരുവാറ്റ വട്ടമുക്കില്‍ നിന്ന് എസ്‌എന്‍ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങിയതിന് പിന്നാലെയാണ് സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട രമേശന്‍ പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിര്‍ത്തി. പിന്നാലെ സീറ്റില്‍ ചരിഞ്ഞു വീണു. ബസിലെ ആയ വിജയലക്ഷ്മി കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. രമേശന്റെ ശരീരമാകെ വിയര്‍ത്തിരുന്നു. തുടര്‍ന്ന് അവര്‍ പുറത്തിറങ്ങി ബഹളം വച്ച്‌ നാട്ടുകാരുടെ സഹായത്തോടെ കാറില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ, രമേശന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ടു വശത്തും പാടങ്ങളുള്ള ഭാഗത്തു വച്ചാണ് രമേശന്‍ കുഴഞ്ഞുവീണത്. ബസ് നിര്‍ത്തിയില്ലെങ്കില്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയാന്‍ സാധ്യത ഏറെയാണ്. ഷീജയാണ് രമേശന്റെ ഭാര്യ. മക്കള്‍: രഞ്ജിത്, ആദിത്യ. മരുമകള്‍: ജ്യോതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...