പശുക്കളെ കൊണ്ടുപോവാന്‍ പെര്‍മിറ്റ് വേണ്ട ; വാഹനത്തില്‍ കയറ്റുന്നതു കുറ്റമല്ല ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

പ്രയാഗ്‌രാജ് : സംസ്ഥാനത്തിനകത്ത് പശുക്കളെ ഒരിടത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു വാഹനത്തില്‍ കൊണ്ടുപോവുന്നത് കുറ്റമല്ലെന്ന അലഹാബാദ് ഹൈക്കോടതി. പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവുന്നത് ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമത്തിന്റെ ലംഘനല്ലെന്ന് ജസ്റ്റിസ് മുഹമ്മദ് അസ്ലം വ്യക്തമാക്കി. വാരാണസി ജില്ലാ കല്കടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി.

പെര്‍മിറ്റ് ഇല്ലാതെ പശുക്കളെ കൊണ്ടുപോവുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. പശുക്കളെ കശാപ്പിനായി കൊണ്ടുപോവുകയെന്നാണ് ആക്ഷേപം. സംസ്ഥാനത്തിനകത്ത് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പശുക്കളെ വാഹനത്തില്‍ കൊണ്ടുപോവാന്‍ പെര്‍മിറ്റിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പശുക്കളെ കൊണ്ടുപോവുന്നതിനു പെര്‍മിറ്റ് ഇല്ലെന്ന പേരില്‍ തന്റെ ട്രക്ക് പൊലീസ് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഷാക്കിബ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇയാള്‍ക്കെതിരെ യുപി ഗോവധനിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ട്രക്ക് വിട്ടുകിട്ടുന്നതിനായി ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. പശുക്കളെ കൊണ്ടുപോവുന്നതിന് പെര്‍മിറ്റ് ആവശ്യമുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...