സോ​പോ​റി​ല്‍ നി​ന്ന് മൂ​ന്ന് ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ ഭീ​ക​ര​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍ : വ​ട​ക്ക​ന്‍ കാഷ്മീ​രി​ലെ സോ​പോ​റി​ല്‍ നി​ന്ന് മൂ​ന്ന് ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ ഭീ​ക​ര​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷ​രീ​ഖ് അ​ഷ്‌​റ​ഫ്, സ​ഖ്‌​ലൈ​ന്‍ മു​ഷ്താ​ഖ്, തൗ​ഫീ​ഖ് ഹ​സ​ന്‍ ഷെ​യ്ഖ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ബോ​മൈ ചൗ​ക്ക് മേ​ഖ​ല​യി​ല്‍ ബി​എ​സ്‌എ​ഫും സൈ​ന്യ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് മൂ​ന്ന് ഹാ​ന്‍​ഡ് ഗ്ര​നേ​ഡു​ക​ളും ഒ​മ്പ​ത് പോ​സ്റ്റ​റു​ക​ളും 12 പാ​ക്കി​സ്ഥാ​ന്‍ പ​താ​ക​ക​ളും ക​ണ്ടെ​ടു​ത്തു.

ഗോ​രി​പു​ര​യി​ല്‍ നി​ന്ന് ബൊ​മൈ​യി​ലേ​ക്ക് സഞ്ചരിക്കുകയായിരുന്ന മൂ​ന്ന് പേ​രും പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​ന്യ​ത്തി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. സേ​നാം​ഗ​ങ്ങ​ളെ ക​ണ്ട് സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​വ​രെ ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി. അ​റ​സ്റ്റി​ലാ​യ​വ​ര്‍ ല​ഷ്‌​ക​ര്‍ ഇ-​തൊ​യ്ബ​യു​ടെ ര​ഹ​സ്യ പോ​രാ​ളി​ക​ളാ​ണെ​ന്നും സു​ര​ക്ഷാ സേ​ന​യ്‌​ക്കെ​തി​രെ​യും സി​വി​ലി​യ​ന്‍​മാ​ര്‍​ക്കെ​തി​രെ​യും ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ നി​ര​ന്ത​രം അ​വ​സ​ര​ങ്ങ​ള്‍ തേ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...