യുവതിയെ വീടുകയറി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മണിമല: യുവതിയുടെ വീട്‌ കയറി ആക്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. നെടുംകുന്നം കണ്ണങ്കര അതുല്‍ അനു (24), മണിമല അമ്പാട്ട്‌ കോളനി കറിക്കാട്ടൂര്‍ സെന്റര്‍ ഓട്ടുപുരക്കല്‍ അപ്പു എന്ന്‌ വിളിക്കുന്ന പി.എസ്‌. ആദിത്യന്‍ (19), മാന്തുരുത്തി ആഴാം ചിറയില്‍ എ.കെ. അഖില്‍ (23) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പരാതിക്കാരിയുടെ ബന്ധുക്കള്‍ കൂടിയായ പ്രതികള്‍ കഴിഞ്ഞദിവസം പരാതിക്കാരിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതിനിടെ ഇവരുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന്‌ രാത്രി പ്രതികള്‍ ആവലാതിക്കാരിയെയും അവരുടെ സഹോദരനെയും സഹോദരന്റെ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‌ ശേഷം ഇവര്‍ സംഭവസ്‌ഥലത്തു നിന്ന്‌ കടന്നു കളയുകയും ചെയ്‌തു. തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...