അഭിതക്ക് അനുമോദന പ്രവാഹം

For full experience, Download our mobile application:
Get it on Google Play

കുമ്പനാട്: കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം രക്തം നൽകിയ സ്കൂൾ വിദ്യാർത്ഥിനിയെന്ന റെക്കോർഡിന് ഉടമയായ അഭിത വി അഭിലാഷിന് ഫ്രണ്ട്സ് ഓഫ് കുമ്പനാടിന്റെ ആദരവ് ആന്റോ ആന്റണി എംപി നൽകി. ഫ്രണ്ട്സ് ഓഫ് കുമ്പനാടിന്റെ പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി അംഗം ജേക്കബ് ഇമ്മാനുവേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി ജി അനിൽകുമാർ, അഭിതയുടെ പിതാവും സൗഹൃദ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറുമായ അഭിലാഷ് എന്നിവർ നേതൃത്വം നൽകി.

തിരുവല്ല മാർത്തോമ്മ കോളേജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ അഭിത മികച്ച ബോക്സിംഗ് താരം കൂടിയാണ്. ഡിസ്കസ് ത്രോയിൽ ദേശീയ തലത്തിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കമാൻഡറായിരുന്ന അഭിതയ്ക്ക് മികച്ച സാമൂഹിക പ്രവർത്തനം നടത്തുന്നവർക്കുള്ള മാസ്റ്റർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശിഷ്യ ശ്രേഷ്ഠ പുരസ്കാരവും മികച്ച വിദ്യാർത്ഥി കർഷകയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...