വീടുകയറി ആക്രമണം : കൊല്ലത്ത് വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍: അഞ്ചലില്‍ വീടുകയറി ആക്രമണം നടത്തുകയും വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. അഞ്ചല്‍ നെടിയറ സ്വദേശി മൊട്ട എന്ന് അറിയപ്പെടുന്ന ബിനു (42)വാണ് അഞ്ചല്‍ പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. നെടിയറ സജി വിലാസത്തില്‍ സജിമോന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബിനു സജിമോന്‍റെ ഭാര്യ വത്സലയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

മുഖത്തും കണ്ണിനും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റ വത്സല പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാറും ബിനും അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തിന് ശേഷം തന്‍റെ ടെമ്പോയില്‍ രക്ഷപ്പെട്ട ബിനുവിനെ കഴിഞ്ഞ ദിവസം പോലീസ് അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. ഇതോടെ ഇയാള്‍ ആക്രമണത്തിനായി എത്തിയ ടെമ്പോ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ആക്രമണത്തിനിടെ കൈക്ക് പരിക്കേറ്റ ബിനു അടൂരിലുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പോലീസ് അഞ്ചല്‍ അഗസ്ത്യക്കോട് നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, അതിക്രമിച്ചു കടക്കുക തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...