യുവാവിനെ മര്‍ദിച്ച സംഭവം : യുവതിയുടെ കാമുകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച്‌ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടന്‍‍പതാല്‍ സ്വദേശിയായ 23 വയസ്സുകാരനെ മര്‍ദിച്ചെന്ന കേസില്‍ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തില്‍ ഫെമില്‍ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവല്‍ ജോസഫ് (21), പാലാ ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേല്‍ മിഥുന്‍ സത്യന്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവാവ്‍ ഇന്‍സ്റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്സിങ് വിദ്യാര്‍ഥിനിയെ പരിചയപ്പെടുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തു. ഈ വിവരം യുവതി ഫെമിലിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയെന്ന വ്യാജേന ഫെമിലും സുഹൃത്തുക്കളും ചേര്‍ന്ന് സന്ദേശങ്ങള്‍ അയച്ചു. നേരില്‍ കാണണമെന്നും അറിയിച്ചു. തുടര്‍ന്ന് ചോറ്റിക്കു സമീപമുള്ള സ്ഥലത്ത് കണ്ടുമുട്ടാന്‍ തീരുമാനിച്ചു.

ഇതനുസരിച്ച്‌ ഇവിടെ എത്തിയ യുവാവിനെ മൂവരും ചേര്‍ന്ന് മര്‍ദിക്കുകയും തുടര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചതായും പോലീസ് പറയുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് യുവാവിനെ ഇറക്കിയ ശേഷം പാലായിലേക്ക് തിരികെ പോകുന്നതിനിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ വച്ച്‌ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. വധശ്രമത്തിനു കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...