മലപ്പുറം : വീട്ടില്‍ കയറി വീട്ടമ്മയ്ക്കു നേരെ ലൈംഗികാതിക്രമം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മലപ്പുറം മമ്പാടാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ രാത്രിയോടെ നിലമ്പൂര്‍ പോലീസ് പിടികൂടി. മധ്യവയസ്കയായ സ്ത്രീ ഒറ്റയ്ക്കായിരുന്ന സമയത്താണ് അതിക്രമം നടന്നത്. ആക്രമണത്തില്‍ വീട്ടമ്മയുടെ തോളെല്ല് പൊട്ടി. പുറത്തുപോയ ഭര്‍ത്താവ് തിരികെയെത്തിയപ്പോഴാണ് പരിക്കേറ്റ് അവശയായ നിലയില്‍ വീട്ടമ്മയെ കണ്ടത്. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വീട്ടമ്മയുടെ വീടിനു രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രതി ഏതാനും ദിവസം നിരീക്ഷണം നടത്തിയ ശേഷമാണ് ഇവര്‍ ഒറ്റയ്ക്കായ സമയം നോക്കി അതിക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വീട്ടമ്മയ്ക്കു നേരെ ലൈംഗികാതിക്രമം പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍
RECENT NEWS
Advertisment