മാസ്ക് വിഴുങ്ങിയ പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മാസ്ക് വിഴുങ്ങിയ പട്ടിക്ക് വിജയകരമായി ശസ്ത്രക്രിയ നടത്തി. കണ്ണൂര്‍ തളാപ്പിലെ ഷിജി എന്നയാളിന്റെ മൂന്ന് മാസം പ്രായമായ ബീഗിള്‍ എന്ന പട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം മുന്‍പാണ് ഒരു എന്‍ 95 മാസ്ക് പട്ടി വിഴുങ്ങിയത്. വീട്ടിലുള്ള ഒരാള്‍ മേശയ്ക്ക് മുകളില്‍ വച്ച മാസ്കാണ് പട്ടി വിഴുങ്ങിയത്. ഇത് വീട്ടുകാര്‍ അറിഞ്ഞില്ല. തുടര്‍ന്ന് നായ അസ്വസ്തത കാണിച്ചതോടെയാണ് വീട്ടുകാര്‍ക്ക് പന്തികേട് തോന്നിയത്. ഉടന്‍ തന്നെ പട്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും എക്സറേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റില്‍ കിടക്കുന്ന മാസ്ക് കണ്ടെത്തിയത്. രണ്ട് ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്ക് വയറില്‍ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. ഇതോടെയാണ് ജില്ല ആശുപത്രിയിലെ വെറ്റിനറി സര്‍ജന്‍ ഡോ.ഷെറിന്റെ നേതൃത്വത്തില്‍ പട്ടിയെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായതോടെ മാസ്ക് പുറത്തെടുത്തു. പട്ടി ഇപ്പോള്‍ ആരോഗ്യവാനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...